ഈ "കുട്ടി" ക്കളിക് ഇന്നത്തെ ലോകത്തിന്റെ അവസ്ഥ വെച്ച് നോക്കുമ്പോൾ 2 അർത്ഥത്തിൽപ്രസക്തിയുണ്ട്.എന്താ എന്നല്ലേ.....? ഞാൻ തന്നെ വിശദീകരിക്കാം.
ഒന്നാമത്തെ കാര്യം നമ്മുടെ മക്കളോടൊപ്പം ഉള്ള കളിയെ കുറിച്ച് തന്നെ ആണ്. ഈ ക്വാറന്റൈൻ ദിവസങ്ങളിൽ നമ്മുടെ മക്കൾ വീടുകളിൽ എങ്ങനെ കഴിഞ്ഞു
പോവുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ നിങ്ങൾ ഓരോരുത്തരും ??
ഗൾഫ് നാടുകളിൽ താമസിക്കുന്ന കുട്ടികളെ കുറിച്ചാണ് ഞാൻ എടുത്ത് പറയുന്നത്.ഇവിടെ വില്ലകളിൽ താമസിക്കുന്നവരാണെങ്കിൽ നമ്മുടെ നാടും വീടും പോലെ മക്കളെ കൊണ്ട് ഒന്ന് മുറ്റത്ത് എങ്കിലും ഇറങ്ങി നടക്കാം. കാറ്റും വെളിച്ചവും ആസ്വദിക്കാം.
എന്നാൽ അപ്പാർട്മെന്റിൽ താമസിക്കുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട്. അവിടെ ഉള്ള മക്കൾക് ഒക്കെ ഇപ്പോ ഒരു വിധം ജെയിൽ വാസം ആണ് .വളരെ അരോചകരമാണ് അവരുടെ അവസ്ഥ. പുറത്തിറങ്ങാൻ
പറ്റാതെ, പുറത്തെ കാഴ്ച്ചകൽ ആസ്വദിക്കാൻ പറ്റാതെ തികച്ചും ഒരു ഏകാന്ത വാസം.
അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകൾക്ക് മാത്രമേ നമ്മുടെ ഇന്ത്യൻ ഹൈക്കോടതി വധശിക്ഷക്ക് വിധിക്കുകയൊള്ളു. ബാക്കി എല്ലാം സെല്ലുകളിൽ അടച്ചിടൽ മാത്രം ആണ് . ഈ കാര്യം ഇവിടെ പറയേണ്ട കാര്യം എന്താണ് എന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടാവും . പറയാം .... കുറ്റവാളികൾക്ക് അർഹമായ വലിയ ശിക്ഷകളൊന്നും കൊടുക്കാതെ വെറും സെല്ലിൽ അടക്കുന്നത് കൊണ്ട് മാത്രം എന്ത് കാര്യം ആണ് എന്ന് ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട് .
പക്ഷേ ഇന്നത്തെ ലോകത്തിന്റെ മാറാവ്യാധി കാരണം വീട്ടിലിരിക്കുവാൻ
നിർബന്ധിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന
മനോഭാവം മനസ്സിനെ വളരെയധികം തളർത്തുന്നുണ്ട്.
അപ്പോൾ ജയിൽറൂമുകളിൽ അടച്ചിടുന്നവരുടെ മാനസികാവസ്ഥ എത്ര ദുഷ്ക്കരമായിരിക്കും.
ഒന്ന് പുറം ലോകം കാണാതെ സ്വന്ത ബന്ധങ്ങളോട് ഒരു വിധത്തിലും അടുപ്പമില്ലാതെ അവരെ തളച്ചിടുന്ന ആ ശിക്ഷ വളരെ വലുത് തന്നെ. ഈ അവസ്ഥ തന്നെയാണ് നമ്മുടെ മക്കൾക്കും .
ഒന്നര വയസ്സ് തൊട്ട് മക്കൾ പുറത്തു പോവാനും, മണ്ണിൽ കളിക്കാനും, മഴ കൊള്ളാനും എല്ലാം താല്പര്യം കാണിക്കും. സ്കൂൾ പ്രാരാബ്ധം തുടങ്ങുന്ന കാലം വരെ അവരുടെ ഒരു കാലഘട്ടം ആണ്. കളിക്കണം എന്നല്ലാതെ വേറെ അവർക്കൊന്നും ചിന്തിക്കാൻ ഇല്ല.
എനിക്ക് ഒരു മകൻ ഉണ്ട്. വയസ്സ് 3 ആവാൻ ഇരിക്കുന്നു . കുറച്ച് അധികം സംസാരിക്കുന്ന കൂട്ടത്തിലാണ് ആൾ . ഈ ഒരു അവസ്ഥയിൽ അവനെ കൈകാര്യം ചെയ്യാനാണ് എനിക്ക് ഏറ്റവും ബുദ്ധിമുട്ട് . മുമ്പ് ഞാനും മോനും ദിവസം ഒരു നേരം എങ്കിലും പാർക്കിൽ പോവുമായിരുന്നു. മിനിമം 2 മണിക്കൂർ എങ്കിലും കഴിഞ്ഞിട്ടേ തിരിച്ച വരൂ .
കളിക്കാൻ അവന്റെ കളിപ്പാട്ടം കൊണ്ട് പോവും, കഴിക്കാൻ ഉള്ള ഭക്ഷണം കയ്യിൽ എടുക്കും. ഇനി പാർക്ക് അല്ലെങ്കിൽ വെറുതെ നടക്കാൻ ഷാർജ കോർണിഷിൽ പോവും. ചുരുക്കി പറഞ്ഞാൽ ഒരു ദിവസം പോലും റൂമിൽ ഇരിക്കാറില്ല. കാരണം അവൻ അത്രക് ഇഷ്ട്ടമാണ് പുറത്തു പോവാൻ.
എന്നാൽ ലോക്ക്ഡൌൺ തുടങ്ങി റൂമിൽ ആയത് തൊട്ട് അവൻ ആകെ മാറി പോയി. എല്ലാത്തിനും ദേഷ്യവും, വാശിയും മാത്രം. കയ്യിൽ കിട്ടിയതൊക്കെ എടുത്ത് എറിയാൻ തുടങ്ങി. ഭക്ഷണം
കഴിക്കാൻ എല്ലാം മടിയായി. മുമ്പ് കാർട്ടൂൺ ഇഷ്ടമില്ലാത്ത കുട്ടി ഇപ്പോ കാർട്ടൂണിലേക് മാത്രം ഒതുങ്ങി പോയി.
എന്താണ് ഈ മാറ്റത്തിന് കാരണം എന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. അതറിയാൻ വേണ്ടി പിന്നീടുള്ള ദിവസങ്ങളിൽ അവന്റെ കൂടെ
ഞാൻ കളിക്കാൻ കൂടി. അവനോടൊപ്പം ഇരിക്കാൻ സമയം കണ്ടെത്താൻ ശ്രമിച്ചു. ഈ ഒരു അവസരത്തിൽ അവൻ അധിയായിട്ട് സന്തോഷം കാണിക്കുന്നത് എനിക്ക് മനസ്സിലായി. അപ്പോൾ മാത്രമാണ് അവന്റെ പ്രശ്നം എന്തായിരുന്നു എന്ന് എനിക്ക് അറിയാൻ പറ്റിയത് .
തുടർന്നങ്ങോട്ടുള്ള ദിവസങ്ങളിൽ ഇന്ന് വരെ അവനെ ഞാൻ തനിച്ചാക്കിയിട്ടില്ല . മാക്സിമം സമയം കണ്ടെത്താറുണ്ട് അവന്റെ കൂടെ കളിക്കാൻ. എന്റെ ഈ ചെറിയ അനുഭവത്തിൽ നിന്ന് ഞാൻ എത്ര വലിയ കാര്യം ആണ് നിങ്ങളോട് പങ്കു വെച്ചത് എന്ന് നിങ്ങൾ മനസ്സിലാക്കി കാണും എന്ന് ഞാൻ
കരുതുന്നു .
ഇതിനോടൊപ്പം ഞാൻ ചെയ്തോണ്ടിരിക്കുന്നതും നിങ്ങൾക്കും ചെയ്യാവുന്നതായ ചില കാര്യങ്ങൾ കൂടെ കുറിച്ചിടാം. :-
· അവരുടെ കൂടെ കളിക്കാനും, അവരുടെ പരിഭവങ്ങൾ കേൾക്കാനും, അവരോട് സംസാരിക്കാനും കുറച്ച് കൂടുതൽ സമയം കണ്ടെത്തുക.
· കളികൾക്കിടയിൽ നല്ല ഭക്ഷണങ്ങൾ ശീലിപ്പിക്കുക
· പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. വിറ്റാമിന് C അടങ്ങിയ ഫ്രൂട്സുകൾ നല്ലതാണ് )
· വെള്ളം ധാരാളം കൊടുക്കുക.
· ശുചിത്വം ശീലിപ്പിക്കുക.
ഇതിനോടൊപ്പം ആ രണ്ടാമത്തെ "കുട്ടി " കളിയുടെ പ്രസക്തി കൂടെ പറയാം. ഈ ക്വാറന്റൈൻ ഡേയ്സ് ആരും വെറും ഒരു കളിയായി കാണരുത്. വ്യക്തി ശുചിത്വം പാലിക്കുക.. നല്ല ഭക്ഷണം ഉൾപ്പെടുത്തുക. ശ്രദ്ദിക്കുക കഴിയും വിധം. പ്രാർത്ഥിക്കാം ഈ ലോകത്തിന് വേണ്ടി. പ്രതിരോധിക്കാം ഒരൊറ്റ കെട്ടായ്
"STAY
HOME , STAY HEALTHY AND STAY SAFE"
You are right....spent time for our kids....other wise it will make them sit in front of tv screens for long time...that can lead to many other issues including behavioural problems , attention problems etc that may affect also their academics later.
ReplyDelete